Saturday, April 20, 2024
keralaNewsObituary

കോയമ്പത്തൂരില്‍ കോഴിക്കോട് സ്വദേശിനി ഹോട്ടലില്‍ മരിച്ച നിലയില്‍

തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ മലയാളി സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശിനിയായ ബിന്ദു (46)ന്റെ മൃതദേഹമാണ് ഗാന്ധിപുരം ക്രോസ് കട്ട് റോഡിലെ ഹോട്ടല്‍ മുറിയില്‍ കണ്ടത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുസ്തഫക്കാണ് (58)ഗുരുതര പരുക്കേറ്റത്. രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.