Tuesday, April 30, 2024
keralaNews

ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു.

ആലപ്പുഴ അമ്പലപ്പുഴയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു. അമ്പലപ്പുഴ തെക്ക് കോമന പുതുവല്‍ വിനയന്റെ മകന്‍ വിഘ്‌നേശ്വാണ് ഇന്ന് രാവിലെ മരിച്ചത്. മത്സ്യത്തൊഴിലാളിയായ പിതാവ് ജോലിക്ക് പോയിരുന്നു.കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മുത്തശ്ശിയും സഹോദരിയും നടത്തിയ തിരച്ചിലിലാണ് വീടിന് പുറകില്‍ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. കുട്ടിയുടെ അമ്മ നേരത്തെ മരണപ്പെട്ടതാണ്.