Tuesday, April 30, 2024
NewsSports

ബംഗ്ലാദേശ് ടി20 പരമ്പര: ഇന്ത്യന്‍ ടീമില്‍ മലയാളി താരങ്ങളും

ബെംഗളൂരു: ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരങ്ങളും. മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചത്. മിന്നു മണിക്ക് ശേഷം സീനിയര്‍ ടീമില്‍ ഇടംപിടിക്കുന്ന താരങ്ങളാണ് ഇരുവരും.                  വയനാട് സ്വദേശിയായ സജന വുമണ്‍ പ്രിമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ ആശ ശോഭന പുതുച്ചേരിക്ക് വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമായ ആശ അവരുടെ കിരീട നേട്ടത്തില്‍ വലിയ പങ്കാണ് വഹിച്ചത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ അവസാന പന്തില്‍ കൂറ്റന്‍ സിക്‌സര്‍ പറത്തി മുംബൈ വിജയത്തിലേക്ക് നയിക്കാന്‍ സജനയ്ക്ക് കഴിഞ്ഞിരുന്നു. മിന്നല്‍ ഫീള്‍ഡറും വമ്പനടിക്കാരിയുമായ സജന സ്പിന്‍ ഓള്‍ റൗണ്ടറാണ്. കീറോണ്‍ പൊള്ളാര്‍ഡ് എന്നാണ് മുംബൈ ഇന്ത്യന്‍സില്‍ അറിയപ്പെട്ടിരുന്നത്. വയനാട്ടുകാരിയായ മിന്നു മണിക്ക് ടീമില്‍ ഇടം നേടാനായില്ല. അഞ്ചു മത്സരങ്ങളുള്ള ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്.

ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍) സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, ദയാലന്‍ ഹേമലത, സജന സജീവന്‍, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), രാധാ യാദവ്, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, സൈക ഇഷാഖ്, ആശാ ശോഭന, രേണുക സിംഗ്, ടൈറ്റസ് സധു.