Monday, April 29, 2024
indiaNews

രണ്ട് ഒളിംപിക്‌സ് മെഡലല്‍ നേടുന്ന വനിത:ഇന്ത്യന്‍ മെഡല്‍ നേട്ടം മൂന്ന്

റിയോ ഡി ജനീറോയ്ക്കു ടോക്കിയോയിലും ഇന്ത്യന്‍ കായിക സ്വപ്നങ്ങള്‍ക്കു മേല്‍ ഒളിംപിക് മെഡലിന്റെ തിളക്കമുള്ള വിജയ സിന്ധൂരം ചാര്‍ത്തി പി.വി. സിന്ധു.ഇതോടെ ടോക്കിയോയില്‍ ഇന്ത്യന്‍ മെഡല്‍ നേട്ടം മൂന്നായി. മൂന്നു മെഡലുകളും വനിതാ താരങ്ങളുടെ വകയാണെന്ന പ്രത്യേകതയുമുണ്ട്. ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു നേടിയ വെള്ളി മെഡലോടെയാണ് ഇന്ത്യ ടോക്കിയോയില്‍ അക്കൗണ്ട് തുറന്നത്. പിന്നാലെ ബോക്‌സിങ്ങില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍ കടന്ന് മെഡല്‍ ഉറപ്പാക്കി. ലവ്ലിനയ്ക്ക് ഇപ്പോഴും സ്വര്‍ണ മെഡല്‍ നേടാന്‍ അവസരമുണ്ട്. ഇപ്പോള്‍ പി.വി. സിന്ധുവിന്റെ വെങ്കലം കൂടിയായതോടെ ഇന്ത്യന്‍ മെഡല്‍ നേട്ടം മൂന്ന്.

ലോക റാങ്കിങ്ങില്‍ ഏഴാം സ്ഥാനക്കാരിയായ സിന്ധു അനായാസമാണ് ഒന്‍പതാം റാങ്കുകാരിയായ ചൈനീസ് താരത്തെ മറികടന്നത്. ഇതിനു മുന്‍പ് 2019 വേള്‍ഡ് ടൂര്‍സ് ഫൈനലില്‍ ഇരുവരും അവസാനമായി ഏറ്റുമുട്ടിയപ്പോഴും ജയം സിന്ധുവിനായിരുന്നു. ഇരുവരും നേര്‍ക്കുനേരെത്തിയ 16 മത്സരങ്ങളില്‍ സിന്ധുവിന്റെ പേരില്‍ ഏഴു വിജയങ്ങളായി. ഒന്‍പത് തവണ ജിയാവോയും വിജയിച്ചു.