Friday, May 10, 2024
keralaNewspolitics

ഫാ. ഷൈജു കുര്യന്‍ ബിജെപി അംഗത്വം സ്വീകരിച്ചു

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യന്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 47 പേര്‍ അംഗത്വം എടുത്തു.

എന്‍ഡിഎയുടെ ക്രിസ്തുമസ് സ്‌നേഹ സംഗമം കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഓര്‍ത്തഡോക്‌സ് സഭ വലിയ മെത്രാപൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമിസടക്കമുള്ള പുരോഹിതന്മാരും പങ്കെടുക്കും.അയോധ്യ കൊണ്ട് മാത്രമല്ല മുന്‍പും മോദി അധികാരത്തില്‍ വന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

അത് പോലെ ഉള്ള ചെപ്പടിവിദ്യ അല്ല, വികസനം പറഞ്ഞാണ് വോട്ട് തേടുന്നത്. രാമക്ഷേത്രം മാത്രം ചര്‍ച്ച ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നു. രാമക്ഷേത്ര നിര്‍മ്മാണം കഴിഞ്ഞാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് വരുമെന്ന് പ്രചരിപ്പിക്കുന്നുവെന്നും മറിയക്കുട്ടി ആണ് സംസ്ഥാനത്ത്ത് കാര്യങ്ങള്‍ കൃത്യമായി പറയുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.