Monday, April 29, 2024
keralaNews

ഫയര്‍ഫോഴ്‌സിനെ ന്യായീകരിച്ച്  ബി സന്ധ്യ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോളിന് കട്ടിലില്‍ നിന്ന് വീണപ്പോള്‍ സഹായം കിട്ടാന്‍ വൈകിയെന്ന പരാതിയില്‍ വിശദീകരണവുമായി ഫയര്‍ഫോഴ്‌സ് മേധാവി ഡിജിപി ബി സന്ധ്യ. കട്ടിലില്‍ നിന്ന് വീണ ജോണ്‍ പോളിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഫയര്‍ ഫോഴ്‌സിനെയും ബന്ധപ്പെട്ടെങ്കിലും സഹായങ്ങള്‍ ലഭിച്ചില്ലെന്നായിരുന്നു വെളിപ്പെടുത്തല്‍. ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന വിശദീകരണമാണ് ബി സന്ധ്യ നല്‍കുന്നത്.ആരോപണം സംബന്ധിച്ച് ഫയര്‍ ഫോഴ്സ് അന്വേഷിച്ചു. മൂന്ന് മാസത്തിനു മുന്‍പ് നടന്ന സംഭവമാണ്. ആരോപണം ശരിയല്ല. തൃക്കാക്കര സ്റ്റേഷനില്‍ ആംബുലന്‍സ് ഇല്ല. ഫയര്‍ ഫോഴ്സ് ആംബുലന്‍സുകള്‍ അപകട സമയത്ത് ഉപയോഗിക്കുന്നതിനുള്ളതാണ് എന്നും ബി സന്ധ്യ പറഞ്ഞു.