Saturday, April 27, 2024
educationkeralaNews

പ്ലസ്ടു കോഴക്കേസില്‍ കെപിഎ മജീദ് എംഎല്‍എയുടെ മൊഴിയെടുത്തു

കെ എം ഷാജിയുമായി ബന്ധപ്പെട്ട അഴീക്കോട് പ്ലസ്ടു കോഴക്കേസില്‍ വിജിലന്‍സ് സംഘം കെപിഎ മജീദ് എംഎല്‍എയുടെ മൊഴിയെടുത്തു. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. കോഴിക്കോട് പോലീസ് ക്ലബ്ബില്‍വച്ച് നടന്ന മൊഴിയെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. അതേസമയം, വിജിലന്‍സ് ഡിവൈഎസ്പിയുമായി സൗഹൃദ സന്ദര്‍ശനമായിരുന്നു എന്നാണ് മജീദിന്റെ പ്രതികരണം.

2014 ല്‍ കണ്ണൂര്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സുകള്‍ അനുവദിക്കാന്‍ കെ എം ഷാജി എംഎല്‍എയായിരിക്കെ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണത്തിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. പരാതിക്കാസ്പദമായ സംഭവം നടക്കുമ്പോള്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്നു കെപിഎ മജീദ്. എന്നാല്‍, ഉദ്യോഗസ്ഥരുമായി സൗഹൃദം പങ്കിടുകയായിരുന്നുവെന്നാണ് പുറത്തിറങ്ങിയ കെപിഎ മജീദിന്റെ പ്രതികരിച്ചത്.