Thursday, April 25, 2024
Local NewsNewspolitics

ഓഫീസില്‍ പൂട്ടിയിടല്‍; എരുമേലി പഞ്ചായത്തില്‍ നടന്നത് സിപിഎമ്മിന്റെ തിരക്കഥയെന്ന് യുഡിഎഫ്

എരുമേലി: 20-ാo വാര്‍ഡിലെ കലുങ്കിന്റെ നിര്‍മ്മാണമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനാണ് എ ഇ ഓഫീസില്‍ എത്തി സംസാരിച്ചത്. എന്നാല്‍ എ ഇയാണ് തട്ടിക്കയറിയത്, ഇതേ തുടര്‍ന്ന് തര്‍ക്കവും ഉണ്ടായി. ബഹളമായപ്പോള്‍ പഞ്ചായത്ത് അംഗങ്ങള്‍ ഓഫീസിന് പുറത്തിറങ്ങുകയും ചെയ്തു.  ഇതിനിടെ പോലീസും എത്തി .പോലീസ് തിരികെ പോകുന്നതുവരെ കുഴഞ്ഞു വീഴാതിരുന്ന എ ഇയോട് പോലീസും – മറ്റു മെമ്പര്‍മാര്‍ സംസാരിക്കുകയും ചെയ്ത് ഏറെനേരം കഴിഞ്ഞാണ് കുഴഞ്ഞുവീണു എന്ന വ്യാജപ്രചരണം ഉണ്ടാകുന്നത്. ഓഫീസിന്റെ വാതില്‍ അടച്ച് പൂട്ടിയിട്ടില്ല. പഞ്ചായത്തംഗങ്ങളും – നാട്ടുകാരും അവിടെ ഉണ്ടായിരുന്നു. തര്‍ക്കങ്ങള്‍ എല്ലാം കഴിഞ്ഞ് പോയതിന് ശേഷമാണ് കുഴഞ്ഞു വീഴല്‍ നാടകമെന്നും നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫിനെതിരെ സിപിഎം നടത്തിയ തിരക്കഥയുടെ ഭാഗമാണ് വ്യാജ പ്രചരണമെന്നും യുഡിഎഫ് നേതാക്കളും – പഞ്ചായത്ത് അംഗങ്ങളും  പറഞ്ഞു. എരുമേലി ഗ്രാമ പഞ്ചായത്തില്‍ 2022 – 23 വര്‍ഷത്തില്‍ 136 പൊതുമരാമത്ത് വര്‍ക്കുകളാണ് ഉണ്ടായിരുന്നത് . ഇതില്‍ 70 താഴെ വര്‍ക്കുകള്‍ക്കാണ് ടിഎസ് ലഭിച്ചത് . അഞ്ചില്‍ താഴെ വര്‍ക്കുകള്‍ മാത്രമാണെന്നും പൂര്‍ത്തീകരിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. ഇതിനിടെയാണ് കലുങ്ക് നിര്‍മാണമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കായി എ ഇ ഓഫീസിലെത്തി എ ഇയെ കാണുന്നത് . എന്നാല്‍ വര്‍ക്ക് ലോഡ് ആണെന്ന് പറഞ്ഞ് മെമ്പറായ നാസര്‍ പനച്ചിയെ അപമാനിക്കുകയാണ് ചെയ്‌തെന്നും നേതാക്കള്‍ പറഞ്ഞു. ഇതിനിടെ പോലീസ് എത്തുകയും പോലീസുമായി സംസാരിച്ച ശേഷം മറ്റൊരു വാഹനത്തില്‍ കയറി എ.ഇ പോകുകയാണ് ഉണ്ടായത് . ഇതിന് ശേഷമാണ് കുഴഞ്ഞുവീഴല്‍ നാടകമെന്നും നേതാക്കള്‍ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികളാണ് എരുമേലി പഞ്ചായത്തില്‍ മുടങ്ങിയിരിക്കുന്നത്. ജോലി ഭാരമാണെങ്കില്‍ മറ്റൊരു പഞ്ചായത്തിലേക്ക് സ്ഥലം മാറി പോവുകയോ – അവധി എടുക്കുകയോ ചെയ്യാതെ സിപിഎമ്മിന്റെ തിരക്കഥക്കനുസൃതമായി വ്യാജപ്രചരണം നടത്തുന്നത് ജനാധിപത്യ അവഹേളിക്കലാണെന്നും നേതാക്കള്‍ പറഞ്ഞു. എല്‍ ഡി എഫും – സിപിഎമ്മും ബോധപൂര്‍വ്വം പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. എല്‍ഡിഎഫിനെതിരെ 28 ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമായ ചര്‍ച്ച അട്ടിമറിക്കാനാണ് വ്യാജ പ്രചരണമെന്നും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കാന്‍ യുഡിഎഫ് അംഗത്തെ ഭരണ സ്വാധീനം ഉപയോഗിച്ച് ജാമ്യമില്ല വകുപ്പില്‍ ജയിലില്‍ അടയ്ക്കാനുള്ള ഗൂഢനീക്കം നടക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. എല്‍ഡിഎഫിനെതിരെ കൊണ്ടുവരുന്ന അവിശ്വാസപ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യും . കേസും – വ്യാജ പ്രചാരണത്തെയും നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു. എരുമേലി മീഡിയ സെന്ററില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റി വി ജോസഫ് , കോണ്‍ഗ്രസ് നേതാവ് ബിനു മറ്റക്കര , ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി സജി, മറിയാമ്മ ജോസഫ് , മാത്യു ജോസഫ് , അനിത സന്തോഷ് എന്നിവര്‍ പങ്കെടുത്തു.