Friday, May 3, 2024
educationindiaNews

പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ ഇന്ന് വേര്‍പ്പെടും

ചന്ദ്രയാന്‍ മൂന്ന് ദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പ്പെടുന്ന നിര്‍ണായക ദൗത്യമാണ് ഇന്ന് നടക്കുന്നത്. ഇത് എപ്പോള്‍ നടക്കുമെന്നത് സംബന്ധിച്ചുള്ള വിവരം ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടില്ല. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ വെച്ചാകും ലാന്‍ഡര്‍ വേര്‍പ്പെടുക. നിലവില്‍ ചന്ദ്രനില്‍ നിന്ന് 153 മുകല്‍ 163 കിലോമീറ്റര്‍ വരെ ദൂരമുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ മൂന്നുള്ളത്. വേര്‍പ്പെടുന്ന പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ നിലവിലം ഘ്രഭമണപഥത്തില്‍ തുടരുമെന്നാണ് വിവരം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് വിക്രം ലാന്‍ഡര്‍ ഇറങ്ങുക. 23-ന് വൈകുന്നേരം 5.47-ന് ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്റെ സൗത്ത് പോളില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.