Wednesday, May 15, 2024
keralaNews

തൃശൂരില്‍ ബൈക്ക് സ്റ്റണ്ട്; പെണ്‍കുട്ടി റോഡില്‍ വീണു. അന്വേഷിച്ച നാട്ടുകാര്‍ മര്‍ദ്ദനം

തൃശൂര്‍ : തൃശൂരില്‍ ബൈക്കില്‍ റോംഗ് സൈഡിലൂടെയുള്ള അഭ്യാസപ്രകടനത്തിനിടെ പെണ്‍കുട്ടി റോഡില്‍ വീണത് അന്വേഷിച്ച നാട്ടുകാര്‍ മര്‍ദ്ദിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബൈക്കില്‍ സഞ്ചരിച്ച ചേതന കോളേജിലെ വിദ്യാര്‍ത്ഥിയെ ആളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വന്നിരിക്തുന്നത്. എന്നാല്‍ യുവാവ് ബൈക്ക് സ്റ്റണ്ട് നടത്തിയതായും നാട്ടുകാരെ കയ്യേറ്റം ചെയ്തതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നു.ചേതന കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ അമലാണ് റോഡിലൂടെ ബൈക്ക് സ്റ്റണ്ട് നടത്തിയത്.
പെണ്‍കുട്ടിയെ പുറകിലിരുത്തിയായിരുന്നു റോംഗ് സൈഡിലൂടെയുള്ള അഭ്യാസപ്രകടനം. ഇതിനിടെ റോഡില്‍ വീണ പെണ്‍കുട്ടിയെ ഓടിക്കൂയ ആളുകള്‍ എഴുന്നേല്‍പ്പിച്ച് സമീപത്തേക്ക് മാറ്റുകയും ചെയ്തു.അമലും ഇവരോടൊപ്പം പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.തുടര്‍ന്ന് നാട്ടുകാര്‍ അമലിനോട് സംഭവം അന്വേഷിച്ചപ്പോഴാണ് യുവാവ് ഇവരെ കടന്നാക്രമിച്ചത്. പലരും ചേര്‍ന്ന് യുവാവിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ മദ്ധ്യവയസ്‌കനായ ഒരാളെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിച്ചു. ഇതിന് പിന്നാലെയാണ് യുവാവിനെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്.സംഭവത്തില്‍ നാട്ടുകാര്‍ പരാതി നല്‍കിയതോടെ ഒല്ലൂര്‍ പോലീസ് യുവാവിനെതിരെ കേസെടുത്തു. കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികളോടൊപ്പം ഇയാള്‍ ബൈക്ക് സ്റ്റണ്ട് നടത്തുക പതിവാണെന്നാണ് പോലീസ് പറയുന്നത്. കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.