Tuesday, April 23, 2024
keralaNews

നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.

കാഞ്ഞിരപ്പള്ളി : നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു,  സഹയാത്രികന് ഗുരുതരപരുക്ക്. കത്തലാങ്കപടി മുത്തുഭവനിൽ പുഷ്പരാജ് മകൻ രാജീവ് ( 26)  ആണ് മരണപ്പെട്ടത്.വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കവലയിൽ നിയന്ത്രണംവിട്ട ബൈക്ക്  മരത്തിലിടിച്ചാണ് അപകടമുണ്ടായത്.പിതാവ് പുഷ്പരാജ് കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിൽ
 ഓട്ടോ ഡ്രൈവറാണ്.മാതാവ് ഓമന കാഞ്ഞിരപള്ളി ജനറൽ ആശുപത്രി ജിവനക്കാരിയാണ്.