Monday, April 29, 2024
keralaNews

പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്താന്‍ നിയമസഭയില്‍ സബ്മിഷന്‍ കൊണ്ടുവരും : ജോബ് മൈക്കിള്‍ എം എല്‍ എ

ചങ്ങനാശ്ശേരി : പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്താന്‍ നിയമസഭയില്‍ സബ്മിഷന്‍ കൊണ്ടുവരുമെന്ന് അഡ്വ. ജോബ് മൈക്കിള്‍ എം എല്‍ എ.കെ ജെ യു സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ നിയമസഭാ സാമാജികരെ ആദരിക്കുന്നതിന്റെ ഭാഗമായി, ചങ്ങനാശേരി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ടി ബി യില്‍ നടന്ന സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുകയായി രുന്നു അദ്ദേഹം.സമൂഹിക വിഷയങ്ങള്‍ ജനശ്രദ്ധയിലും അധികാരികളിലും എത്തിക്കുന്ന പ്രാദേശിക പത്രപ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് മാതൃകാപരമാണെന്നും എം എല്‍ എ തുടര്‍ന്നു പറഞ്ഞു.ചടങ്ങില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ദേശിയ സമിതി അംഗവും കെ ജെ യു ന്യൂസ് എഡിറ്ററുമായ ആഷിക് മണിയംകുളം എം എല്‍ ഐ യെ പൊന്നാട അണിയിച്ച് ആദരിച്ചു

കെ ജെ യു മേഖലാ പ്രസിഡന്റ് എം എ സജാദ് എം എല്‍ എ ക്ക് യൂണിയന്റെ സ്‌നേഹോപഹാരം നല്‍കി. പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് സാംസ്‌കാരിക ക്ഷേമനിധി നടപ്പാക്കുന്നതു സംബന്ധിച്ച വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള സംസ്ഥാന കമ്മറ്റിയുടെ നിവേദനം കെ ജെ യു മേഖലാ സെക്രട്ടറി പി എ അബ്ദുള്‍ സലാം കൈമാറി.കെ ജെ യു ജില്ലാ പ്രസിഡന്റ് കെ.ജി ഹരിദാസ്, ജില്ലാ സെക്രട്ടറി പി.ഷണ്മുഖന്‍, ജില്ലാ ജോ.സെക്രട്ടറി എന്‍.കെ സുഭാഷ് ലാല്‍. ജില്ലാ കമ്മറ്റി അംഗങ്ങളായ ജിതേഷ്,ബിജു മങ്ങാട്ടുമഠം എന്നിവര്‍ പ്രസംഗിച്ചു.മേഖല കമ്മറ്റി ഭാരവാഹികളായ മാത്യു വര്‍ഗീസ്, ജോസുകുട്ടി കുട്ടമ്പേരൂര്‍, ജോസുകുട്ടി നെടുമുടി, കെ കെ പടിഞ്ഞാറേപ്പുറം, എ ജെ ഖാന്‍, ജിക്കു തോമസ്, വിപിന്‍ രാജ്, രാജീവ്, ഷൈനി അഷറഫ്, ലിജോ മത്തായി, ദൃശ്യ തമ്പി,സുനീഷ് സൂം, ചാക്കപ്പന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.