Wednesday, May 15, 2024
News

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. നിബന്ധനകളോടെയാണ് അര്‍ജുന് കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, സംസ്ഥാനം വിട്ട് പോകരുത്.

ജാമ്യത്തുക രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് അര്‍ജുന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 28 നാണു സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നത്. അതേസമയം, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് സംഘം തന്നെയുണ്ടെന്നാണ് കസ്റ്റംസ് വാദിക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങള്‍ സഞ്ചരിച്ച കാറുകളിലൊന്ന് അര്‍ജുന്‍

രണ്ടു ലക്ഷം രൂപ നല്‍കി വാടകയ്‌ക്കെടുത്തതാണെന്നും സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാത്ത അര്‍ജുന്‍ പണമുണ്ടാക്കിയത് സ്വര്‍ണക്കടത്തിലൂടെയാണെന്നാണ് കസ്റ്റംസ് പറയുന്നത്. ജയിലില്‍ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അര്‍ജുന്‍ ആളുകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അര്‍ജുന് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഭാര്യ അമല മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു.