Wednesday, May 15, 2024
AgriculturekeralaNews

ചാണകവും വീട്ടിലെത്തും: പുതിയ പദ്ധതിയുമായി മില്‍മ ബ്രാന്റ്

പാലും പാലില്‍ നിന്നുള്ള ഭക്ഷ്യഉല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിച്ചിരുന്ന മില്‍മ ഇനി ചാണകവും വീട്ടിലെത്തിക്കും. മട്ടുപ്പാവ് കൃഷിക്ക് മുതല്‍ വന്‍ തോട്ടങ്ങളില്‍ വരെ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ചാണകത്തെ വിപണിയില്‍ എത്തിച്ചു കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനാണ് മില്‍മയുടെ ലക്ഷ്യം.നഗരങ്ങളിലെ വീടുകളിലും ഫ്‌ലാറ്റുകളിലും ജൈവ കൃഷി ആഗ്രഹിക്കുന്നവര്‍ക്ക് ചാണകം എത്തിക്കുക എന്നതാണ് മില്‍മ ലക്ഷ്യമിടുന്നത്. മില്‍മയുടെ സഹസ്ഥാപനങ്ങളിലൊന്നായ മലബാര്‍ റൂറല്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷനാണ് ചാണകം വിപണിയിലെത്തിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.പ്രാദേശിക ക്ഷീര സംഘങ്ങള്‍ വഴി ചാണകം ഉണക്കി പൊടിയാക്കി സംഭരിക്കും. ഒരു കിലോക്ക് 25 രൂപയാണ് നിരക്ക്. 2,5,10 കിലോകളിലും മാര്‍ക്കറ്റിലെത്തിക്കും.