Saturday, May 4, 2024
keralaNews

പ്രാദേശിക പത്ര പ്രവർത്തകർക്ക് ക്ഷേമനിധി: സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം.പ്രാദേശിക പത്രപ്രവർത്തകരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന കെ ജെ യു വിൻ്റെ ആവശ്യം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ.കെ ജെ യു കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകിയ ആദരവിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.കെ ജെ യു നൽകിയ നിവേദനം, സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ എം എൽ എ യുടെ വസതിയിൽ നടന്ന ചടങ്ങിൽ, സംസ്ഥാന കമ്മറ്റി അംഗം പിബി തമ്പി ഷാൾ അണിയിച്ച് എം എൽ എ യെ ആദരിച്ചു. ജില്ലാ പ്രസിഡൻറ് കെ ജി ഹരിദാസ് മെമൻ്റോ നൽകി. ജില്ലാ സെക്രട്ടറി പി ഷൺമുഖൻ നിവേദനം കൈമാറി. ജില്ലാ ജോ: സെക്രട്ടറിമാരായ സുഭാഷ് ലാൽ, ജോസ് ചമ്പക്കര, എക്സിക്യൂട്ടീവ് അംഗം ജി തേഷ് വിശ്വനാഥ് എന്നിവർ പങ്കെടുത്തു