Wednesday, May 8, 2024
keralaNews

യു.വി.ജോസും സിബിഐ ഓഫിസിലെത്തി.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ചോദ്യം ചെയ്യലിനായി സി ഇ ഒ യു.വി.ജോസും രണ്ടു ഉദ്യോഗസ്ഥരും സിബിഐ ഓഫിസിലെത്തി. വടക്കാഞ്ചേരി നഗരസഭ സെക്രട്ടറിയും എത്തിയിട്ടുണ്ട്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് യു.വി.ജോസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ റെഡ് ക്രസന്റുമായി സംസ്ഥാന സര്‍ക്കാരിനായി കരാറില്‍ ഒപ്പിട്ടത് യു.വി.ജോസായിരുന്നു. ഈ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പലതും കൃത്യമല്ലെന്ന ആക്ഷേപവും വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു. നാലു കോടിയിലേറെ രൂപയുടെ കമ്മിഷന്‍ ഇടപാട് പദ്ധതിയില്‍ നടന്നതായുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു.