Friday, May 17, 2024
keralaNews

സർക്കാർ ഉത്തരവ് ഇറക്കുന്നത്തിനായി ശ്രമിക്കും : കോവൂർ കുഞ്ഞുമോൻ.

കുന്നത്തൂർ (കൊല്ലം) : പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമനിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് ഇറക്കുന്നത്തിനായി ശ്രമിക്കുമെന്ന് കോവൂർ കുഞ്ഞുമോൻ എം എൽ എ പറഞ്ഞു.
കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന്‍ കുന്നത്തൂർ മേഖല കമ്മിറ്റി ഒരുക്കിയ അനുമോദന ചടങ്ങില്‍  സംസാരിക്കുകയായിരുന്നു കോവൂർ കുഞ്ഞുമോൻ എം എൽ എ .
കെ ജെ യുവിന്റെ നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ഇതിനായി മുഖ്യമന്ത്രിയേയും ധനവകുപ്പ് മന്ത്രിയേയും നേരിട്ടു കണ്ട് വിഷയം അവതരിപ്പിക്കുമെന്നും എം എൽ എ പറഞ്ഞു.ചടങ്ങില്‍ കെ ജെ യു ജില്ല പ്രസിഡന്റ് വര്‍ഗ്ഗീസ് എം.കൊച്ചുപറമ്പിൽ എം എൽ എ പൊന്നാടയണിച്ചും ജില്ല വൈസ് പ്രസിഡന്റ്‌ മുളവൂർ സതീഷ് മൊമന്റോ നല്‍കിയും കോവൂർ കുഞ്ഞുമോനെ അനുമോദിച്ചു. മേഖല പ്രസിഡന്റ്‌ ബിജു സോപാനം കെ.ജെ.യുവിന്റെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം എം എൽ എയ്ക്ക് കൈമാറി.മേഖല സെക്രട്ടറി ആർ.ബി.രജി കൃഷ്ണ, കിഷോർ മലനട, രാജൻ സി ടി വി ,ഇടത്തറ ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.