Sunday, May 5, 2024
indiaNews

പ്രധാനമന്ത്രി വിളിച്ച ഉന്നതല യോഗം തുടങ്ങി

കോവിഡ് സാഹചര്യവും വാക്‌സിനേഷനും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗം തുടങ്ങി. കോവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷത്ത് നിന്ന് വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് മോദിയുടെ യോഗം. പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്‌സിനേഷനുമാണ് യോഗത്തിലെ പ്രധാന ചര്‍ച്ച വിഷയം. ആരോഗ്യമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നീതി ആയോഗ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക.

അതേസമയം, രാജ്യത്ത് 3,26,098 പേര്‍ക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. 3,890 പേര്‍ രോഗം ബാധിച്ച് മരിച്ചു. 3,53,299 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,43,72,907 ആയി ഉയര്‍ന്നു. ആകെ മരണം 2,66,207 ആയി വര്‍ധിച്ചു. 36,73,802 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 18,04,57,579 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കി.41,779 രോഗികളുമായി കര്‍ണാടകയാണ് രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര, കേരള, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും 20,000ത്തിലേറെ രോഗികളുണ്ട്.