Monday, May 13, 2024
keralaNews

പത്തനംതിട്ട മണിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി.

മഴ കനത്ത പശ്ചാത്തലത്തില്‍ പത്തനംതിട്ട മണിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി. 4 ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാനാണ് പരമാവധി സംഭരണശേഷിയിലെത്തുന്നതിന് മുമ്പ് ഷട്ടറുകള്‍ തുറന്നതെന്ന് അധികൃതര്‍ അറിയിച്ചു. പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളില്‍ ജലനിരപ്പ് ഉയരുകയാണ്. ഈ പശ്ചാത്തലത്തില്‍ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കി.