Saturday, May 18, 2024
Newsworld

ജനുവരി ഒന്ന് മുതല്‍ കുപ്പിവെള്ളത്തിന് നിരോധനമേര്‍പ്പെടുത്തി സിക്കിം സര്‍ക്കാര്‍

സംസ്ഥാനത്ത് കുപ്പിവെള്ളം നിരോധിക്കാനൊരുങ്ങി സിക്കിം സര്‍ക്കാര്‍. ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് കുപ്പിവെള്ളം വില്‍ക്കില്ല.ശനിയാഴ്ചയാണ് മുഖ്യമന്ത്രി പി.എസ് തമാങ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.ശുദ്ധ ജല സമൃദ്ധമാണ് സിക്കിം,അതിനാല്‍ കുപ്പിവെള്ളത്തിന്റെ ആവശ്യം സംസ്ഥാനത്തിനില്ല. കുപ്പിവെള്ളത്തിന് പകരംപരിസ്ഥിതി സൗഹാര്‍ദ്ദമായ കുടിവെള്ള സംഭരണികള്‍ സംസ്ഥാനത്ത് കൂടുതല്‍ ഒരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.നേരത്തെ തന്നെ സിക്കിമിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കുപ്പിവെള്ളം വില്‍പ്പന നിരോധിച്ചിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.