Saturday, May 4, 2024
indiaNews

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേപ്പാളില്‍

ന്യൂഡല്‍ഹി :ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയില്‍ ഇന്നു നടക്കുന്ന വൈശാഖ ബുദ്ധപൂര്‍ണിമ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മായാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ബുദ്ധജയന്തിയോടനുബന്ധിച്ച് നടത്തുന്ന ചടങ്ങില്‍ അദ്ദേഹം പ്രഭാഷണം നടത്തും.ലുംബിനിയില്‍ ബുദ്ധ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കാന്‍ തുടങ്ങുന്ന ഇന്ത്യ ഇന്റര്‍നാഷനല്‍ സെന്ററിന്റെ ശിലാസ്ഥാപന ചടങ്ങിലും മോദി പങ്കെടുക്കും. നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദുര്‍ ദുബെയുമായി വിവിധ വിഷയങ്ങളില്‍ ഇന്ത്യ നേപ്പാള്‍ സഹകരണത്തെപ്പറ്റി ചര്‍ച്ച നടത്തും. നേപ്പാളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനു സന്ദര്‍ശനം സഹായിക്കുമെന്ന് പ്രധാനമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.