Monday, April 29, 2024
keralaNewspolitics

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി നടപ്പാക്കുന്നതില്‍ കേരളത്തിന് വീഴചയുണ്ടായി

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി നടപ്പാക്കുന്നതില്‍ കേരളത്തിന് വീഴചയുണ്ടായതായി സിഎജി റിപ്പോര്‍ട്ട്. 195.82 കോടി രൂപയുടെ ധനസഹായമാണ് സംസ്ഥാനം നഷ്ടപ്പെടുത്തിയതെന്ന് സി.എ.ജി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2019-ല്‍ അവസാനിച്ച സാമ്ബത്തിക വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ടിലാണ് ഭവന നിര്‍മാണ പദ്ധതിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേരളത്തില്‍ 42,431 ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സ്ഥിരം മുന്‍ഗണന ലിസ്റ്റിലേക്ക് അര്‍ഹമായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് വീഴ്ച പറ്റി. വീടുനിര്‍മാണത്തില്‍ വയോജനങ്ങളെയും ദുര്‍ബലരേയും സഹായിക്കുക, ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തുക, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയ്ക്കായി പദ്ധതികളെ സംയോജിപ്പിക്കുക എന്നിവ ഉറപ്പാക്കുന്നതില്‍ ഗ്രാമ പഞ്ചായത്തുകള്‍ പരാജയപ്പെട്ടതായും സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.