Monday, May 6, 2024
keralaNews

കേരളത്തില്‍ വ്യാപകമായ മഴയ്ക്കു സാധ്യത.

തിരുവനന്തപുരം :വരുന്ന അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ പെയ്യും.മഴ വീണ്ടും ശക്തമായതോടെ വിവിധ ജില്ലകളില്‍ 28 വരെ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നു പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണു യെലോ അലര്‍ട്ടുള്ളത്. 27നും 28നും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.