Wednesday, May 1, 2024
keralaNews

ഉചിത സമയത്ത് ആര്‍എസ്പി മുന്നണിമാറ്റത്തില്‍ തീരുമാനം.

ഉചിതമായ സമയത്ത് മുന്നണിമാറ്റത്തില്‍ തീരുമാനമെടുക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ മുന്നണി മാറുന്നത് ആലോചനയിലില്ല. ഓഗസ്റ്റ് 9ന് നേതൃത്വനിരയിലുള്ള 500 പേരുടെ സമ്മേളനം കൊല്ലത്ത് നടത്തുമെന്നും അസീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം യുഡിഎഫിന്റെ സംഘടനാ ദൗര്‍ബല്യമാണ്. എല്‍ഡിഎഫിനെ നേരിടാനുള്ള കെട്ടുറപ്പ് യുഡിഎഫിനില്ല. യുഡിഎഫിന്റെ സംഘടനാസംവിധാനം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുക്കണം.രണ്ടാംതവണയും നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തത് ആര്‍എസ്പി പ്രവര്‍ത്തകരെ നിരാശരാക്കിയെന്നും അസീസ് പറഞ്ഞു. എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയും ഷിബു ബേബി ജോണും അസീസിനൊപ്പമുണ്ടായിരുന്നു.