Tuesday, April 23, 2024
indiaNewsSports

സൗരവ് ഗാംഗുലി ആശുപത്രി വിട്ടു.

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. കഴിഞ്ഞ ശനിയാഴ്ചയാണ് ജിമ്മില്‍ പരിശീലനം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട സൗരവ് ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് സൗരവ് ഗാംഗുലിയെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ആശുപത്രി വിട്ട സൗരവ് ഗാംഗുലി തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. വീട്ടില്‍ എത്തിയതിന് ശേഷവും സൗരവ് ഗാംഗുലിയുടെ ആരോഗ്യനില പരിശോധിച്ചുകൊണ്ടിരിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.