Friday, May 3, 2024
keralaNewspolitics

പോലീസുകാര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി:നാലു റോഡുകളിലും വാഹനങ്ങളുടെ നീണ്ട നിര, ട്രാഫിക് നിയന്ത്രണം ജനം ഏറ്റെടുത്തു

തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പോലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ തിരക്കേറിയ ബാലരാമപുരം ജംക്ഷനില്‍ ട്രാഫിക് ഡ്യൂട്ടിക്ക് ആളില്ലാത്ത അവസ്ഥ. തുടര്‍ന്ന് നാട്ടുകാരും വ്യാപാരികളും ചേര്‍ന്നാണ് ഇന്നലെ തിരക്കേറിയ ഒരു മണിക്കൂറോളം ട്രാഫിക് നിയന്ത്രിച്ചത്.

 

 

തുടര്‍ന്ന് വിവരമറിഞ്ഞ് പോലീസെത്തുമ്പോഴേക്കും നാലു റോഡുകളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. വോട്ടെടുപ്പ് പ്രമാണിച്ച് ഇന്ന് അവധിയായതിനാല്‍ ദൂര സ്ഥലങ്ങളിലുള്ളവര്‍ പലരും വീടുകളില്‍ എത്താന്‍ ശ്രമിച്ചതിനാല്‍ വാഹനത്തിരക്ക് ഏറെയായിരുന്നു. ഇവിടെ സ്ഥിരമായി ട്രാഫിക് നിയന്ത്രിച്ചിരുന്ന ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെ ഉള്ളവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്.