Saturday, May 4, 2024
keralaNewsObituary

പോക്സോ കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കോട്ടയം: പോക്സോ കേസ് പ്രതിയായ യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് മാലം ചെറുകരയില്‍ അനന്ദുവിനെയാണ് അയര്‍ക്കുന്നത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് അനന്ദുവിനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സോഷ്യല്‍ മീഡിയവഴി പരിചയത്തിലായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ കഴിഞ്ഞ ഡിസംബറിലാണ് അനന്ദു അറസ്റ്റിലായത്. മൊബൈല്‍ഫോണില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ യുവാവ് കുട്ടിയുടെ പിതാവിന് അയച്ചുകൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയിന്മേലാണ് അറസ്റ്റുണ്ടായത്. കേസില്‍ റിമാന്‍ഡിലായിരുന്ന യുവാവ് ദിവസങ്ങള്‍ക്കു മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.