Thursday, April 25, 2024
indiakeralaNews

കേരളം വൃത്തിയുടെ കാര്യത്തില്‍ ഏറ്റവും പിറകില്‍ ; കേന്ദ്ര നഗരവികസനമന്ത്രാലയം

 

കേരളം വൃത്തിയുടെ കാര്യത്തില്‍ ഏറ്റവും പിറകിലെന്ന് കേന്ദ്ര നഗരവികസനമന്ത്രാലയം നടത്തിയ സ്വച്ഛതാ സര്‍വേ റിപ്പോര്‍ട്ട്. സ്വച്ഛതാ സര്‍വേയില്‍ ഏറ്റവും കുറഞ്ഞ സ്‌കോറോടെ (661.26) ഏറ്റവും പിറകില്‍ നില്‍ക്കുന്ന സംസ്ഥാനമായി മാറി കേരളം. പിന്നാക്കസംസ്ഥാനമായി പൊതുവേ വിലയിരുത്തപ്പെടുന്ന ബിഹാര്‍ പോലും കേരളത്തിന് മുന്നിലാണ് (760.40).ഏറ്റവും വൃത്തിയുള്ള 25 നഗരങ്ങളില്‍ ഒന്നുപോലും കേരളത്തിലില്ലായെന്നതും കേരള സമൂഹത്തിന് ഏറെ നാണക്കേടുണ്ടാക്കുന്നതാണ്.

ഇന്ദോറും സൂറത്തും നവിമുംബൈയും ആണ് ഈ പട്ടികയില്‍ മുന്നിലുള്ളത്. മൈസൂരുവിന് അഞ്ചാംസ്ഥാനമുണ്ട്.നഗര തദ്ദേശസ്ഥാപനങ്ങളുടെ എണ്ണം നൂറില്‍ കൂടുതലുള്ളതും കുറവുള്ളതും എന്നിങ്ങനെ സംസ്ഥാനങ്ങളെ രണ്ടുതട്ടിലാക്കിയാണ് റാങ്കിങ് നല്‍കിയത്. കേരളം നൂറില്‍ത്താഴെയുള്ള പട്ടികയിലാണ്. ഈ വിഭാഗത്തില്‍ 15 സംസ്ഥാനങ്ങളില്‍ ജാര്‍ഖണ്ഡ് ഒന്നാംസ്ഥാനത്ത് (സ്‌കോര്‍ 2325.42) എത്തിയപ്പോള്‍ പതിനഞ്ചാമതാണ് കേരളം.