Saturday, May 4, 2024
keralaNews

പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ടു കുട്ടികളും പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍

ആലപ്പുഴ :പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ടു കുട്ടികളും പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജില (24), മക്കളായ ടിപ്പു സുല്‍ത്താന്‍ (5), മലാല (ഒന്നര) എന്നിവരാണ് മരിച്ചത്. ഒരു കുട്ടി ബക്കറ്റിലെ വെള്ളത്തിലും ഒരാള്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലുമാണ്. ഫാനില്‍ തൂങ്ങി മരിച്ചനിലയിലാണ് നജിലയെ കണ്ടെത്തിയത്.ഇവരുടെ കുടുംബത്തില്‍ മിക്കപ്പോഴും വഴക്കുണ്ടായിരുന്നെന്നും റനീസ് ഭാര്യയെ ഉപദ്രവിച്ചിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. അടുത്തിടെ റനീസിന്റെ ബന്ധുക്കള്‍ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ വച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു.അതിനു ശേഷവും ഉപദ്രവം തുടര്‍ന്നു. കഴിഞ്ഞ ദിവസവും ക്വാര്‍ട്ടേഴ്‌സില്‍ ബഹളമുണ്ടായിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇടയ്ക്ക് അവധിയെടുത്ത് ഗള്‍ഫില്‍ പോയ റനീസ്, ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലാണ് ജോലി ചെയ്യുന്നത്.