Monday, April 29, 2024
keralaNews

പൊലീസ് ഉദ്യോഗസ്ഥനു നേരെ വധശ്രമം: 2 പേര്‍ കൂടി പിടിയില്‍

സിവില്‍ പൊലീസ് ഓഫിസറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ കൂടി പിടിയിലായി. പടിഞ്ഞാറേ കല്ലട കുളത്തൂര്‍ ഭാഗം തുണ്ടില്‍ കിഴക്കതില്‍ ആനന്ദ് ജയന്‍ (കണ്ണന്‍ 24), പടിഞ്ഞാറെ കല്ലട, വിളന്തറ വലിയപാടം മരിയാപുരം പള്ളിക്ക് സമീപം ജോബിന്‍ ഭവനത്തില്‍ ജോബിന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 2 പേരെയും റിമാന്‍ഡ് ചെയ്തതായും സംഭവത്തില്‍ ഉള്‍പ്പെട്ട 4 പ്രതികളും പിടിയിലായതായി പൊലീസ് പറഞ്ഞു.

കോട്ടയം എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥന്‍ കണത്താര്‍കുന്നം തുണ്ടില്‍ കിഴക്കതില്‍ വീട്ടില്‍ ബിജുകുമാറിനെ 11നു രാത്രി 10നാണ് ആക്രമിച്ച് പരുക്കേല്‍പിച്ചത്. പ്രദേശത്ത് ലഹരി സംബന്ധമായ വിഷയങ്ങളില്‍ ബിജുകുമാറിന്റെ സഹോദരന്‍ ബൈജു പരാതി നല്‍കിയതാണ് ആക്രമണത്തിനു കാരണമായതെന്ന് പൊലീസ് പറഞ്ഞു.