Tuesday, May 7, 2024
keralaNewsUncategorized

കേരളത്തില്‍ കാലവര്‍ഷം എത്താന്‍ വൈകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം എത്താന്‍ വൈകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവര്‍ഷം ജൂണ്‍ നാലിന് എത്തിച്ചേരാനാണ് സാധ്യതയെന്നും അറിയിപ്പില്‍ വ്യക്തമാക്കി. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാം. എന്നാല്‍ മെയ് 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയില്‍ തന്നെ കാലവര്‍ഷം ശക്തിപ്പെട്ടിരുന്നു. സംസ്ഥാനത്ത് സാധാരണ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലും കാറ്റോടുകൂടിയ മഴയും പെയ്തേക്കും. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രതാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. എന്നാല്‍ ഇന്ന് ഒരു ജില്ലയിലും പ്രത്യേക അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും താപനില ഉയര്‍ന്നേക്കും. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.