Friday, May 17, 2024
keralaNews

കോട്ടയം നഗരത്തിലെ ഗുണ്ടാ ആക്രമണത്തിന് പിന്നില്‍ പെണ്‍വാണിഭ സംഘങ്ങളുടെ കുടിപ്പക.

കോട്ടയം നഗരത്തിലെ ഗുണ്ടാ ആക്രമണത്തിന് പിന്നില്‍ പെണ്‍വാണിഭ സംഘങ്ങളുടെ കുടിപ്പക. നേരത്തെ ഒരുമിച്ചുണ്ടായിരുന്ന യുവതി ഉള്‍പ്പെടെ മറ്റൊരു സംഘത്തിന്റെ ഭാഗമായതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് സൂചന. ആക്രമണം പതിനാലംഗസംഘമാണ് ചൊവ്വാഴ്ച രാത്രി വീടുകയറി ആക്രമിച്ചത്. വീട്ടിലുണ്ടായിരുന്ന ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. തിരുവനന്തപുരം സ്വദേശിയായ ഷിനുവും പൊന്‍കുന്നം സ്വദേശിനിയായ യുവതിയും വീട്ടിലുണ്ടായിരുന്നെങ്കിലും അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടു. ഇതേ സമയം വീട്ടില്‍ നിന്ന് രണ്ട് സ്ത്രീകള്‍ ഓടി രക്ഷപ്പെട്ടതായും പൊലീസ് കണ്ടെത്തി. അക്രമിസംഘത്തെ കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു. മാരകമായി പരുക്കേറ്റിട്ടും പരാതിയില്ലെന്ന നിലപാടിലായിരുന്നു അക്രമത്തിനിരയായവര്‍. നഗരത്തില്‍ പ്ലംബിങ് ജോലികള്‍ക്കെത്തിയതാണെന്നും യുവതി പാചകക്കാരിയാണെന്നുമായിരുന്നു ഇവരുടെ മൊഴി. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍വാണിഭ സംഘത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ഫോണ്‍ പരിശോധിച്ചതില്‍ ഇവര്‍ സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അക്രമിസംഘത്തിലെ ചിലര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്. ഡിവൈഎസ്പി എം.അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
നടന്ന വാടകവീട് അനാശാസ്യ കേന്ദ്രമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ആക്രമണത്തിന് ഇരയായ യുവതിയെയും കൂട്ടരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇവര്‍ താമസിച്ചിരുന്ന ചന്തക്കടവിലെ വീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനം. ഇവിടെ നീലചിത്രനിര്‍മാണം നടന്നിരുന്നതിന്റെ തെളിവുകളും ലഭിച്ചു. മറ്റൊരു പെണ്‍വാണിഭ സംഘത്തിന്റെ ഭാഗമായിരുന്ന ഇവര്‍ അവിടം വിട്ട് പുതിയ കേന്ദ്രം തുടങ്ങിയതാണ് പകയ്ക്ക് കാരണമെന്നാണ് നിഗമനം.