Wednesday, May 1, 2024
Local NewsNewsUncategorized

പെരുനാട് പഞ്ചായത്തിൽ പേരന്റ് എമ്പവർമെന്റ്  പ്രോഗ്രാം നടത്തി

പെരുന്നാട്: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ  പെരുനാട് പഞ്ചായത്തിലെ കോട്ടുപാറ അംഗൻവാടിയിൽ പേരന്റ് എമ്പവർമെന്റ്  പ്രോഗ്രാം നടത്തി.
വീടുകളിൽ  പലരീതിയിൽ അനുഭവിക്കുന്ന  ബുദ്ധിമുട്ടുകൾ കൃത്യ സമയത്ത്
അധികാരികളെ  അറിയിക്കാൻ  ജനങ്ങളെ
ബോധവത്ക്കരിക്കാനാണ് ഈ പരിപാടിയെന്നും പരിപാടി ഉദ്ഘാടനം ചെയ്ത മെമ്പർ  അരുൺ അനിരുദ്ധൻ പറഞ്ഞു.
  ചടങ്ങിൽ  അങ്കണവാടി ടീച്ചർ അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട ജില്ലാ എക്സൈസ് ഓഫീസർ ബിനു വർഗീസ്  ക്ലാസ്സ്‌ നയിച്ചു . പെരുനാട് പഞ്ചായത്ത്‌ സേവിനി രജനി. എസ് ,  ഡേറ്റ എൻട്രി ഓപ്പറേറ്റർ ഷേർലി ഫിലിപ്പ് എന്നിവർ  സംസാരിച്ചു.