Tuesday, May 21, 2024
keralaNews

കോട്ടയം ജവഹര്‍ ബാലഭവന്‍ അധ്യാപക സമരം ഇരുപത്തിയെട്ടാം ദിവസവും തുടരുന്നു

കോട്ടയം: ജവഹര്‍ ബാലഭവന്‍ അധ്യാപക സമരത്തിന്റെ ഭാഗമായി ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് ജവഹര്‍ ബാലഭവന്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം നഗരത്തില്‍ പ്രകടനം നടത്തി.

ഗാന്ധിസ്‌ക്വയറില്‍ നടന്ന യോഗം ജവഹര്‍ ബാലഭവന്‍ സംരക്ഷണസമിതി രക്ഷാധികാരി പി കെ ആനന്ദക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം പബ്ലിക് ലൈബ്രറി ഭാരവാഹികള്‍ക്ക് ജവഹര്‍ ബാലഭവന്‍ ജീവനക്കാരോടുള്ള സമീപനം ശരിയല്ലെന്ന് തൊഴിലാളി ദിനത്തില്‍ അദ്ദേഹം പറഞ്ഞു.

ജവഹര്‍ ബാലഭവന്‍ തല്‍സ്ഥാനത്തു തന്നെ തുടരണമെന്നും ജവഹര്‍ ബാലഭവന്റെ ഭരണത്തില്‍ നിന്നും പബ്ലിക് ലൈബ്രറി ഭരണാധികാരികളെ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജവഹര്‍ ബാലഭവന്‍ സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ പി ജി ഗോപാലകൃഷ്ണന്‍, പി കെ ഹരിദാസ്, ഉപേന്ദ്രനാഥ് വി ജി, സുരേഷ് വി പി, ഹരീന്ദ്രനാഥ് വി ജി, ജോണ്‍ കെ എം, ആറന്മുള ശ്രീകുമാര്‍, പ്രസാദ്, മിഥുന മോഹന്‍ സുപ്രഭ സുരേഷ്, ശ്രീലതാ ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.