Monday, April 29, 2024
indiaNewspolitics

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തല്‍ ചിലരുടെ വാദം താലിബാന്‍ ചിന്താഗതി; മുക്താര്‍ അബ്ബാസ് നഖ്വി

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തലില്‍ ചിലരുടെ വാദം താലിബാന്‍ ചിന്താഗതിയാണെന്ന്‌ മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ പ്രതികരണം.                                                                              ഇത്തരക്കാര്‍ക്കുള്ളത് താലിബാന്‍ ചിന്താഗതിയാണെന്നും അദ്ദേഹം പറഞ്ഞു.വിവാഹ പ്രായം ഉയര്‍ത്തുന്നതിനെതിരെ ഉയരുന്ന എതിര്‍പ്പുകള്‍ ഞെട്ടല്‍ ഉണ്ടാക്കുന്നു. വിവാഹ പ്രായം 21 ആയി ഉയര്‍ത്തിയാല്‍ പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകുമെന്നാണ് ഇത്തരക്കാര്‍ വിചാരിക്കുന്നത്. ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ക്ക് താലിബാന്‍ മനസ്ഥിതിയാണെന്നും മുക്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി. ഭരണഘടനാ തത്വങ്ങള്‍ അനുസരിച്ചാണ് രാജ്യം മുന്നോട്ട് പോകുന്നത്. സ്ത്രീകളുടെ അവകാശങ്ങളെയൊന്നും തന്നെ താലിബാന്‍ മനസ്ഥിതിയുള്ളവരുടെ ചിന്തകള്‍ക്ക് ഹനിക്കാന്‍ കഴിയില്ല. സ്ത്രീ ശാക്തീകരണത്തിനായി സ്ത്രീകളെ സമൂഹ്യമായും,

വിദ്യാഭ്യാസപരമായും ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സ്ത്രീ ശാക്തീകരണത്തിനായി വിവാഹപ്രായത്തില്‍ ഇസ്ലാമിക രാജ്യങ്ങള്‍ ഉള്‍പ്പെടെ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.