Saturday, April 20, 2024
keralaLocal NewsNews

വഞ്ചിപ്പാട്ട് മത്സരം കണ്ണീർമഴയായി 

കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന 33 മത് കോട്ടയം ജില്ല റവന്യൂ ജില്ലാ കലോത്സവം
യിൽ നടന്ന വഞ്ചിപ്പാട്ട് മത്സരം ഫലം വന്നപ്പോൾ കണ്ണീർമഴയായി.അവസാനം പാടിയ ടീമിന് ഒന്നാം സ്ഥാനം.നല്ലതുപോലെ പാടിയ സ്കൂളിലെ കുട്ടികളും അധ്യാപകരും. പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഈണത്തിൽ പാട്ട് പാടിയ ടീമിനാണ് ഒന്നാം സ്ഥാനം നൽകിയതെന്നും എന്നാൽ വഞ്ചിപ്പാട്ട് അങ്ങനെയല്ലെന്നും ഇവർ പറയുന്നു. ആറൻമുള – വൈക്കം മോഡലാണ്  വഞ്ചിപ്പാട്ട് പാടിയതെന്നും ഇത് പരിഗണിക്കാതെയാണ് വിധി പറഞ്ഞെതെന്നും
 പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.പോലീസും – സംഘാടക സമിതി ഓഫീസറും സ്ഥലത്തെത്തിയാണ്  രംഗം ശാന്തമാക്കിയത്. വഞ്ചിപ്പാട്ട് വിധി നിർണ്ണയത്തിൽ അപാകത ഉണ്ടെന്നും ഇവർ പറഞ്ഞു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ ടീമും പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്തു.