Thursday, April 18, 2024
keralaNews

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തിൽ ഇന്നു മുതല്‍ മാറ്റം.

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഇന്ന് മുതല്‍ മാറും. പുതിയ സമയക്രമമനുസരിച്ച്‌ രാവിലെ എട്ടുമണി മുതല്‍ 12 മണി വരെയും വൈകുന്നേരം നാലുമണി മുതല്‍ ഏഴുമണി വരെയുമാകും ഇനി പ്രവര്‍ത്തനമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു . നിലവില്‍ 8:30 മുതല്‍ 12:30 വരെയും 3:30 മുതല്‍ 6:30 വരെയുമാണ്. വര്‍ദ്ധിച്ചു വരുന്ന വേനല്‍ച്ചൂട് അടക്കം കാര്യങ്ങള്‍ പരിഗണിച്ചാണ് സമയമാറ്റം.