Sunday, April 28, 2024
keralaNews

പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

വള്ളികുന്നം: 17 വയസ്സുള്ള പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.കൊല്ലം പുനലൂര്‍ തെന്‍മല ഉരുക്കുഴി പാരിവിള പുത്തന്‍വീട്ടില്‍ അംജിത്ത് (27)ആണ് അറസ്റ്റിലായത്.കഴിഞ്ഞ 16-നാണ് വള്ളികുന്നം സ്വദേശിയായ പെണ്‍കുട്ടിയെ അംജിത്ത് കൂട്ടിക്കൊണ്ടുപോയത്. പുനലൂര്‍ ഭാഗത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കു പോകുന്നുവെന്നാണ് പെണ്‍കുട്ടി വീട്ടുകാരോടു പറഞ്ഞത്.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരമില്ലാതായതോടെ വീട്ടുകാര്‍ വള്ളികുന്നം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ അംജിത്താണ് കൊണ്ടുപോയതെന്നു കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ വള്ളികുന്നം സ്റ്റേഷന്‍ ഹൗസ്
ഓഫീസര്‍ എം.എം. ഇഗ്നേഷ്യസിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു.എറണാകുളത്തു ജോലി ചെയ്തുവരുകയായിരുന്നു പെണ്‍കുട്ടി. ആ സ്ഥാപനത്തില്‍ അംജിത്തിന്റെ സഹോദരി ജോലി ചെയ്തിരുന്നു. സഹോദരി വഴിയാണ് അംജിത്ത് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. കായംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.