Friday, May 3, 2024
keralaNewspolitics

പൂഞ്ഞാറിനെ കുറിച്ച് എനിക്കൊരു സ്വപ്നമുണ്ട് – അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

പൂഞ്ഞാർ നിയോജക മണ്ഡലത്തെ കുറിച്ച് തനിക്കൊരു സ്വപ്നമുണ്ടെന്ന് ഇടതു മുന്നണി സാരഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. അത് ഭവനരഹിതരില്ലത്തതും, എല്ലാവർക്കും കുടിവെള്ളം ലഭ്യമാകുന്നതുമായ പൂഞ്ഞാറാണ്. സ്വന്തമായൊരു വീടുണ്ടാകുക എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. കുടിവെള്ളം ലഭ്യമാകുക എന്നത് മൗലികമായ അവകാശമാണ്. താൻ എംഎൽഎ ആയി തെരെഞ്ഞെടുക്കപ്പെട്ടാൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും. സർക്കാർ പദ്ധതികൾക്ക് പുറമെ എംഎൽഎ ഫണ്ടുകൾ ഉപയോഗപ്പെടുത്തിയും, സന്നദ്ധരായിട്ടുള്ള വ്യക്തികളുടെ സഹായങ്ങൾ സ്വീകരിച്ചും ഇത് യാഥാർഥ്യമാക്കും. കേരളത്തിന്റെ ഉറപ്പായ അടുത്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ മുണ്ടക്കയം പട്ടണത്തിലെത്തിച്ച് എല്ലാവർക്കും ഭവനമുള്ള മണ്ഡലമായി പൂഞ്ഞാറിനെ പ്രഖ്യാപിക്കുമെന്നും താന്നിക്കപതാലിൽ നടന്ന പ്രചാരണ പരിപാടിയിൽ ഇദ്ദേഹം വ്യക്തമാക്കി.