Saturday, April 20, 2024
keralaNewspolitics

കേരളത്തില്‍ തുടര്‍ഭരണം പ്രവചിക്കാനാവില്ലെന്നും തൂക്കുമന്ത്രിസഭ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും കെ .സുരേന്ദ്രന്‍.

പ്രീ പോള്‍ സര്‍വേ ഫലത്തോട് പൂര്‍ണ യോജിപ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബി.ജെ.പി സര്‍വേയില്‍ പറഞ്ഞതിനേക്കാള്‍ നേട്ടമുണ്ടാക്കും. കേരളത്തില്‍ തുടര്‍ഭരണം പ്രവചിക്കാനാവില്ലെന്നും തൂക്കുമന്ത്രിസഭ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം കൂടുതല്‍ സീറ്റുകള്‍ നേടുന്നതോടെ ആര് ഭരിക്കണമെന്നത് ബിജെപി തീരുമാനിക്കും എന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.ഇടത്-വലത് മുന്നണികള്‍ക്ക് ഭൂരിപക്ഷം കിട്ടാന്‍ ബുദ്ധിമുട്ടും. നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ പോരാട്ടമാകും നടക്കുക. തൂക്കുമന്ത്രിസഭക്കാണ് സാധ്യതയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കുന്ന വ്യക്തികള്‍ ബി.ജെ.പിയില്‍ ചേരുമെന്നും കെ. സുരേന്ദ്രന്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.പലയിടത്തും ലീഗ്-സി.പി.എം ധാരണ രഹസ്യ ധാരണയുണ്ടെന്നും മുഖ്യമന്ത്രിക്ക് മുസ്ലിം ലീഗിന്റെ പിന്തുണയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ലീഗിനെ വിശ്വസിച്ച് യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടരുത്. ലീഗ് ഇപ്പോഴും കയ്യാലപ്പുറത്താണെന്നും അദ്ദേഹം പറഞ്ഞു.