Friday, April 19, 2024
keralaNews

സംസ്ഥാനത്ത് വലിയ കുപ്പികളില്‍ മദ്യം വില്‍പനയ്ക്കെത്തുന്നു.

സംസ്ഥാനത്ത് വലിയ കുപ്പികളില്‍ മദ്യം വില്‍പനയ്ക്കെത്തുന്നു. നിലവിലുള്ളവയ്ക്ക് പുറമേ ഒന്നര, രണ്ടേകാല്‍ ലിറ്റര്‍ അളവുകളിലും മദ്യം വില്‍പനയ്ക്കെത്തിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ വിതരണക്കാരോട് ആവശ്യപ്പെട്ടു. ഫെബ്രുവരി ഒന്നു മുതലാകും ഇവ വില്‍പനയ്ക്കെത്തുക.സംസ്ഥാനത്ത് നേരത്തെ രണ്ടുലിറ്ററിന്റെ മദ്യം വില്‍പനയ്ക്കുണ്ടായിരുന്നു. എന്നാല്‍, പിന്നീട് ആവശ്യക്കാരില്ലാത്തതിനാല്‍ നിര്‍ത്തി. വിപണിസാധ്യതകൂടി കണക്കിലെടുത്ത് മാത്രമേ പുതിയ അളവില്‍ മദ്യം എത്താനിടയുള്ളൂ. എല്ലാ ബ്രാന്‍ഡുകള്‍ക്കും ഈ ക്രമീകരണം പ്രായോഗികമല്ലെന്നാണ് വിതരണക്കാര്‍ പറയുന്നത്. പ്ലാസ്റ്റിക് കുപ്പികളിലാകും ഇവ വില്‍ക്കുക. പെഗ് അളവില്‍ മദ്യംവില്‍ക്കുന്നതിനാല്‍ ബാറുകള്‍ക്ക് പുതിയ ക്രമീകരണം പ്രയോജനം ചെയ്യും.സംസ്ഥാനത്ത് മൊത്തം വില്‍പ്പനയില്‍ അഞ്ചുശതമാനം മാത്രമാണ് ഫുള്‍ബോട്ടില്‍ (750 മില്ലിലിറ്റര്‍) മദ്യത്തിന്റേത്. 40 ശതമാനം വില്‍പനയും അരലിറ്റര്‍ മദ്യത്തിനാണ്. ഒരു ലിറ്ററിനാണ് പിന്നെ ആവശ്യക്കാരുള്ളത്. ഫെബ്രുവരിമുതല്‍ വര്‍ധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 750 മില്ലിലിറ്റര്‍ മദ്യം ചില്ലുകുപ്പിയിലേക്ക് മാറ്റും. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കാനാണ് തീരുമാനം.

ഫെബ്രുവരി മുതല്‍ പുതിയ വില

സംസ്ഥാനത്ത് പുതിയ മദ്യവില ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരും. ഏഴു ശതമാനം വര്‍ധനയാണ് നിലവില്‍ വരുന്നത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപവരെയാണ് വില വര്‍ധിക്കുക. ഒരു കുപ്പിക്ക് 40 രൂപ വര്‍ധിക്കുമ്പോള്‍ 35 രൂപ സര്‍ക്കാരിനും 4 രൂപ മദ്യവിതരണ കമ്പനികള്‍ക്കും ഒരു രൂപ കോര്‍പറേഷനും അധിക വരുമാനമായി ലഭിക്കും.

ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന മദ്യവില

ജവാന്‍ റം (1000 മില്ലി)- നിലവിലെ വില 560, പുതുക്കിയ വില 590, വര്‍ധന 30 രൂപ

ഓള്‍ഡ് പോര്‍ട്ട് റം (1000 മില്ലി) – നിലവിലെ വില 660, പുതുക്കിയ വില 710, വര്‍ധന 50 രൂപ

സ്മിര്‍നോഫ് വോഡ്ക (1000മില്ലി) – നിലവിലെ വില 1730, പുതുക്കിയ വില 1800, വര്‍ധന 70രൂപ

ഓള്‍ഡ് മങ്ക് ലെജന്‍ഡ് (1000 മില്ലി) – നിലവിലെ വില 2020, പുതുക്കിയ വില 2110, വര്‍ധന 90 രൂപ

മാക്ഡവല്‍ ബ്രാന്‍ഡി (1000മില്ലി)- നിലവിലെ വില 770, പുതുക്കിയ വില 820, വര്‍ധന 50 രൂപ

ഹണിബീ ബ്രാന്‍ഡി (1000മില്ലി)- നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ

മാന്‍ഷന്‍ ഹൗസ് ബ്രാന്‍ഡി (1000മില്ലി)- നിലവിലെ വില 950, പുതുക്കിയ വില 1020, വര്‍ധന 70 രൂപ

മക്ഡവല്‍ സെലിബ്രേഷന്‍ ലക്ഷ്വറി റം (1000മില്ലി)- നിലവിലെ വില 710, പുതുക്കിയ വില 760, വര്‍ധന 50 രൂപ

വൈറ്റ് മിസ്ചീഫ് ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ

8 പിഎം ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 690, പുതുക്കിയ വില 740, വര്‍ധന 50 രൂപ

റോയല്‍ ആംസ് ബ്രാന്‍ഡി (1000മില്ലി)- നിലവിലെ വില 890, പുതുക്കിയ വില 950, വര്‍ധന 60 രൂപ

ഓള്‍ഡ് അഡ്മിറല്‍ ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 590, പുതുക്കിയ വില 640, വര്‍ധന 50 രൂപ

മലബാര്‍ ഹൗസ് ബ്രാന്‍ഡി (500മില്ലി) – നിലവിലെ വില 390, പുതുക്കിയ വില 400, വര്‍ധന 10 രൂപ

ബിജോയിസ് ബ്രാന്‍ഡി (500 മില്ലി)- നിലവിലെ വില 390, പുതുക്കിയ വില 410, വര്‍ധന 20 രൂപ

ഡാഡി വില്‍സന്‍ റം (500 മില്ലി) – നിലവിലെ വില 400, പുതുക്കിയ വില 430, വര്‍ധന 30 രൂപ