Monday, April 29, 2024
indiaNews

പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വിജയം.

പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ആദ്യമത്സരത്തില്‍ വിജയം. ന്യൂസിലാന്റിനെ 3-2നാണ് ഇന്ത്യന്‍ നിര തോല്‍പ്പിച്ചത്. പൂള്‍ എ യിലെ ആദ്യ മത്സരത്തിലാണ് ഇന്ത്യ ജയം നേടിയത്. ഒയി ഹോക്കി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.ആദ്യം മുന്നിലെത്തിയ ന്യൂസിലാന്റിനെതിരെ രൂപീന്ദര്‍ കുമാറിന്റെ ഗോളില്‍ ഇന്ത്യ 1-1 സമനില പിടിച്ചു. 2-1ന് ലീഡ് നേടിയത് പെനാല്‍റ്റിയിലൂടെയാണ്. ഹര്‍മന്‍ പ്രീതാണ് ഗോള്‍ നേടിയത്. മൂന്നാം ഗോളും ഹര്‍മന്റെ വകയായിരുന്നു. മലയാളി ശ്രീജേഷിന്റെ മികച്ച സേവുകളാണ് ന്യൂസിലാന്റിന്റെ ആക്രമണങ്ങളുടെ മുനയൊടിച്ചത്.