Friday, May 3, 2024
keralaNews

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. മലയോര മേഖലകളില്‍ മണ്ണിടിച്ചിലുണ്ടായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വടക്കന്‍ കേരളം അതീവ ജാഗ്രതയിലാണ്.മലപ്പുറത്ത് പുഴകള്‍ കരകവിഞ്ഞതേടെ 15 കുടുംബങ്ങളേയും എട്ട് അന്യ സംസ്ഥാന തൊഴിലാളികളേയും മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയിലെ മലയോര മേഖലകളില്‍ രണ്ടു ദിവസമായി കനത്ത മഴയാണ്. വ്യാപക നാശനഷ്ടവുമുണ്ടായി.

പാലക്കാട് അട്ടപ്പാടിയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അതിശക്തമായ മഴയാണ്.ഭവാനിപ്പുഴ കവിഞ്ഞൊഴുകി. കുന്തിപ്പുഴയില്‍ മലവെള്ള പാച്ചിലുണ്ടായി. ചെമ്മണ്ണൂര്‍, താവളം എന്നീ പാലങ്ങള്‍ വെള്ളത്തിനടിയിലാണ്. ചെമ്മണ്ണൂര്‍ പാലത്തിന്റെ കൈവരിക്ക് കേടുപാടുകള്‍ സംഭവിച്ചു. വാഹന ഗതാഗതം നിരോധിച്ചു. ഇതുവഴി പോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ മടക്കി.