Tuesday, May 14, 2024
keralaNews

മയക്കുമരുന്ന് കേസ് അന്വേഷണം മലയാള സിനിമയിലേക്കും…..

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമയിലേക്കും. നടന്‍ കൂടിയായ ബിനീഷ് കോടിയേരിയുടെയും ബിനാമി അനൂപ് മുഹമ്മദിനും മലയാള സിനിമാ മേഖലുമായി ബന്ധമുണ്ടെന്നതിനെ തുടര്‍ന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം. ഇതിന്റെ ഭാഗമായി കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിക്കുകയും നാല് താരങ്ങളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുകയും ചെയ്തു.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെക്കുറിച്ചുള്ള വിവരങ്ങള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് എത്തി ശേഖരിച്ചിരുന്നു. ലഹരിക്കടത്ത് കേസില്‍ ബിനീഷിനെ പ്രതിചേര്‍ക്കാനാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നീക്കം. എന്‍.സി.ബി ഉടന്‍ കേസെടുത്ത് ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങിയേക്കും.