Monday, April 29, 2024
EntertainmentindiaNews

പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് ; മേഘ്‌ന രാജ്

അന്തരിച്ച കന്നട നടന്‍ പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് നടി മേഘ്‌ന രാജ്. തന്റെ ഭര്‍ത്താവ് ചിരഞ്ജീവിയും പുനീതും ഒരുമിച്ചുള്ള ചിത്രവും അനുശോചന സന്ദേശത്തോടൊപ്പം മേഘ്‌ന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചു. ”ആത്മാവില്‍ ശുദ്ധിയുള്ളവരെ ദൈവം സ്‌നേഹിക്കുന്നു. അത് ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്,”ചിത്രത്തിന് അടിക്കുറിപ്പായി നടി കുറിച്ചു.നാല്‍പ്പത്തിയാറാം വയസ്സിലാണ് പുനീതിന്റെ മരണം. പുനീത് രാജ്കുമാറിന്റെ മരണംപോലെ അകാല മരണമായിരുന്നു ചിരഞ്ജീവി സര്‍ജയുടേതും. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു 39 വയസ്സുകാരനായ ചിരഞ്ജീവിയുടെ മരണം.

ആരാധകര്‍ക്കിടയില്‍ അപ്പു എന്നാണ് പുനീത് അറിയപ്പെടുന്നത്. കന്നട സിനിമാലോകത്തെ പവര്‍ സ്റ്റാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുനീത് പ്രശസ്ത കന്നട താരമായ രാജ് കുമാറിന്റെയും പര്‍വതമ്മയുടെയും മകനാണ്. കുട്ടിക്കാലത്തു തന്നെ സിനിമയിലെത്തിയ പുനീത് 1985ല്‍ ബെറ്റെഡ ഹൂവ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്. 29 ഓളം കന്നട ചിത്രങ്ങളില്‍ ഇതിനകം പുനീത് അഭിനയിച്ചിട്ടുണ്ട്. ‘യുവരത്‌ന’ എന്ന ചിത്രമാണ് ഒടുവില്‍ റിലീസിനെത്തിയത്.