Sunday, April 28, 2024
keralaNews

എരുമേലിയിൽ രാത്രി മദ്യപിച്ച് ഡ്യൂട്ടി ചെയ്ത  പോലീസുകാരനെ തിരിച്ചയച്ചു.

എരുമേലി:ശബരിമല തീർത്ഥാടനുബന്ധിച്ച്  എരുമേലിയിൽ  ഡ്യൂട്ടിക്കെത്തിയ പോലീസുകാരൻ  രാത്രിയിൽ  മദ്യപിച്ചു ഡ്യൂട്ടി ചെയ്തതിനെ തുടർന്ന് ഇയാളെ തിരിച്ചയച്ചു.ഇന്നലെ രാത്രി 12 മണിയോടെ കെഎസ്ആർടിസി ജംഗ്ഷനിലായിരുന്നു സംഭവം.മദ്യപിച്ച് റോഡിൽ നിന്ന് താളം ചവിട്ടുകയായിരുന്ന പോലീസുകാരനെ  നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് എസ് ഐ സ്ഥലത്തെത്തിയാണ് ഇദ്ദേഹത്തെ മാറ്റിയത് .  മദ്യപിച്ച്  റോഡിന്  നടുക്ക് ഡ്യൂട്ടി ചെയ്തിരുന്ന  പോലീസുകാരനോട്   വിവരമന്വേഷിച്ചെത്തിയ നാട്ടുകാരായ പൊതുപ്രവർത്തകരോട് ഒപ്പമുണ്ടായിരുന്ന  പോലീസുകാർ തട്ടി കയറായും നാട്ടുകാർ പറഞ്ഞു.നിരവധി വാഹനങ്ങളും-  പേട്ടതുള്ളി വരുന്ന തീത്ഥാടകരും,കൂടാതെ വൺവേ തിരിയുന്ന ജംഗ്ഷൻ കൂടിയായതിനാൽ വലിയ തിരക്കും -ഏറെ അപകട സാധ്യതയുള്ള  സ്ഥലത്താണ് മദ്യപിച്ച് പോലീസുകാരൻ ഡ്യൂട്ടിക്ക് എത്തിയത്.എരുമേലി കെഎസ്ആർടിസി ജംഗ്ഷനിൽ ഡ്യൂട്ടി ചെയ്തിരുന്ന ജില്ലയിലെ തന്നെ ഒരു പോലീസ് സ്റ്റേഷനിലെ  പോലീസുകാരെയാണ് തിരിച്ചയച്ചതായും എരുമേലി പോലീസും പറഞ്ഞു.