Tuesday, April 30, 2024
indiaNews

ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്

 

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. 3,23,144 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 2771 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 2,51,827 പേര്‍ക്ക് രോഗമുക്തിയുണ്ടായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ കണക്കുകള്‍ കൂടി വന്നതോടെ ഇന്ത്യയിലെ ആകെ കോവിഡ്‌രോഗികളുടെ എണ്ണം 1,76,36,307 ആയി ഉയര്‍ന്നു.

ഇതുവരെ 1,45,56,209 പേര്‍ രോഗമുക്തി നേടി. 28,82,204 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,97,894 ആണ് ആകെ മരണം. ഇന്ത്യയില്‍ ഇതുവരെ 14,52,71,186 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഇന്ത്യയിലെ കോവിഡ് രോഗികളില്‍ 47 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, കേരള, ഡല്‍ഹി എന്നിവിടങ്ങളിലാണ് രോഗബാധ രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം മാത്രം 48,700 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.