Thursday, May 2, 2024
HealthindiakeralaNews

പുതിയ കോവിഡ് വകഭേദത്തെപ്പറ്റി വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന

പുതിയ കോവിഡ് വകഭേദത്തെപ്പറ്റി വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന യോഗം വിളിച്ചു. പുതിയ വകഭേദം ആശങ്ക ഉയര്‍ത്തുന്നതാണോ എന്ന് യോഗം പരിശോധിക്കും. അതിനിടെ, ദക്ഷിണാഫ്രിക്കയിലേക്കുളള യാത്ര നിരോധിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ചു.കോവിഡ് വ്യാപനം രൂക്ഷമായതോടെ പല യൂറോപ്യന്‍ രാജ്യങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ആശങ്ക പരത്തി കൂടിയാണ് ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്. പുതിയ വൈറസിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നതോടെ ഇന്ത്യന്‍ ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞു. ഏഷ്യന്‍ വിപണികളിലും കനത്ത നഷ്ടം നേരിട്ടു.