Friday, May 17, 2024
keralaNews

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.എട്ടുജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കന്യാകുമാരിക്ക് സമീപം രൂപമെടുത്ത ന്യൂനമര്‍ദം ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ സ്ഥിതിചെയ്യുകയാണ്.ഇതിന്റെ സ്വാധീനത്തില്‍ കിഴക്കന്‍കാറ്റ് ശക്തിപ്പെട്ടു.ഇടിമിന്നലോടുകൂടിയ മഴ ഞായറാഴചവരെ തടരുമെന്ന് കാല്വസ്ഥാവകുപ്പ് അറിയിച്ചു.