Saturday, May 4, 2024
keralaNews

പുണ്യം പൂങ്കാവനം പദ്ധതി ; ഗ്രാമങ്ങളില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തണം ലോക്‌റ നാഥ് ബെഹ്റ .

2010 ശബരിമലയില്‍ നിന്നുമാരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി ഗ്രാമങ്ങളില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌റ നാഥ് ബെഹ്റ ഐ പി എസ് പറഞ്ഞു. എരുമേലിയില്‍ പുണ്യം പൂങ്കാവനം പദ്ധതിയുടെ സംസ്ഥാന ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്ഷേത്രങ്ങളെ മാത്രമല്ല ആരാധനാലയങ്ങളെല്ലാം,കുളങ്ങള്‍ റോഡുകള്‍ എല്ലാം വൃത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇതൊരു ജനകീയ മുന്നേറ്റമാണ്. ഈ മുന്നേറ്റത്തില്‍ പ്രകൃതിയെ സ്‌നേഹിക്കുകയും -സംരക്ഷിക്കുകയും ചെയ്യുന്നവര്‍ അണിചേരുക തന്നെ വേണം. നമ്മുടെ കുട്ടികളില്‍ ഈ ആശയം പ്രചരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുമ്പോള്‍ കൂടുതല്‍ പേര്‍ പദ്ധതി ഇഷ്ടപ്പെട്ട് സഹകരിക്കാന്‍ തയ്യാറാകും.പൂങ്കാവനം പദ്ധതി സാമൂഹിക രംഗത്തു പുണ്യം പൂങ്കാവനം പദ്ധതി സജീവമായതോടെ കമ്മ്യൂണിറ്റി ക്ലീനിങ് എന്ന പുതിയ ആശയം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയും. ക്ലീനിംഗും -മനുഷ്യരും -ദൈവവും പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുകയാണ്.കഴിഞ്ഞ 10 വര്‍ഷം കൊണ്ട് സംസ്ഥാനത്ത് വന്‍ മുന്നേറ്റമാണ് പുണ്യം പൂങ്കാവനം പദ്ധതി നടപ്പാക്കിയത്.അടുത്ത പത്തുവര്‍ഷം ലോകത്തുള്ള പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം പുണ്യം പൂങ്കാവനം പദ്ധതി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ പുണ്യം പൂങ്കാവനം പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച വിവിധ സംഘടനാ പ്രതിനിധികളെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.ശബരിമല മുന്‍ മേല്‍ശാന്തിശങ്കരന്‍ നമ്പൂതിരി രചിച്ച പുസ്തകവും സംസ്ഥാന പോലീസ് മേധാവി ചടങ്ങില്‍ പ്രകാശനം ചെയ്തു .എരുമേലി എംഇഎസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി ജി ജയദേവ് ഐപിഎസ് അധ്യക്ഷനായി .പുണ്യം പൂങ്കാവനം എന്ന പദ്ധതി നടപ്പാക്കിയ ഐജി പി. വിജയന്‍ ഐപി എസ് , മാമാങ്കം സിനിമ ഫ്രെയിം മാസ്റ്റര്‍ അച്യുതന്‍, ശബരിമല മുന്‍ മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി, വിവിധ മത സാമൂഹിക സാംസ്‌കാരിക സംഘടന ജനപ്രതിനിധികളായ സക്കറിയാസ് മോര്‍ പിലക്‌സിനോസ് മെത്രോപ്പോലിത്ത , നാസര്‍ പനച്ചി,എസ് മനോജ് , മാര്‍ ജോസ് പുളിക്കല്‍ ,കെപി നസ്‌റുദ്ദീന്‍, കെഎം രാധാകൃഷ്ണപിള്ള , ഇമ്മാനുവേല്‍ മടുക്കക്കുഴി , ഫാദര്‍ സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍,ഗിരീഷ് കോനാട്ട്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ സന്തോഷ് കുമാര്‍ , എരുമേലി എസ് എച്ച് സജി ചെറിയാന്‍, എരുമേലി എസ് ഐ . ഷമീര്‍ ഖാന്‍ ,പുണ്യം പൂങ്കാവനം ലീഡര്‍ മാരായ എസ് ഐ ജോര്‍ജ് കുട്ടി ,എ.എസ് .ഐ അനില്‍ പ്രകാശ് , സി പി ഒ മാരായ ജയലാല്‍,വിശാല്‍ ,സന്നദ്ധ പ്രവര്‍ത്തകരായ വിഷ്ണു ഗോപാല്‍, നിഗില്‍ സോമന്‍ തുടങ്ങി നിരവധി പേര്‍ പരിപാടികളില്‍ പങ്കെടുത്തു.